Breaking News

വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈകോ സംഭരണ കേന്ദ്രമായ എൻ എഫ് എസ് എ മാങ്കോട് ഗോഡൗൺ പടന്നക്കാടേക്ക് മാറ്റുന്നു ; തൊഴിലാളികൾ സമരത്തിലേക്ക്


വെള്ളരിക്കുണ്ട് :  വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈകോ ഗോഡോണിന്റെ സംഭരണ കേന്ദ്രമായ എൻ എഫ് എസ് എ  മാങ്കോട് ,KDCRMS ഗോഡൗൺ,ഹൊസ്ദുർഗ് താലൂക്കിലെ പടന്നക്കാടേക് മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചുകൊണ്ട് എൻ എഫ് എസ് എ തൊഴിലാളികൾ സമരത്തിലേയ്ക് ,സൂചനയായി ധർണ സമരം നടത്തി ,സമരത്തിൽ INTUC പ്രസിഡന്റ് അജയൻ വി വി സ്വാഗതം പറഞ്ഞു , CITU യൂണിറ്റ് സെക്രട്ടറി വിനോദ് കെ അധ്യക്ഷത വഹിച്ചു ,പൂൾ ലീഡർ സി.വി സുരേഷ് (BMS ) ,മനോജ് വി വി (STU ) എന്നിവർ സംസാരിച്ചു. ഒരാഴ്ചയ്ക്കകം തീരുമാനം ആകുന്നില്ലെങ്കിൽ അനിശ്ചിത കാലത്തേയ്ക്ക് സമരം തുടരുമെന്ന് തൊഴിലാളികൾ അറിയിച്ചു

No comments