"വെള്ളരിക്കുണ്ട് താലൂക്ക് യാഥാർത്ഥ്യമാക്കിയ വികസന നായകൻ, ഉമ്മൻചാണ്ടി പകരം വെക്കാനില്ലാത്ത ജനനേതാവ് ": രാജു കട്ടക്കയം
വെള്ളരിക്കുണ്ട്: ഒരു നാടിൻ്റെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു വെള്ളരിക്കുണ്ട് കേന്ദ്രീകരിച്ച് താലൂക്ക് രൂപീകരിക്കുക എന്നത്. ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്ത് ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം അടക്കമുള്ള താലൂക്ക് ആക്ഷൻ കമ്മറ്റി ഭാരവാഹികൾ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയെ കണ്ട് കാര്യങ്ങൾ ബോധ്യപെടുത്തുകയും അദ്ദേഹം അതിന് വേണ്ടി തുടർ പ്രവർത്തനം നടത്തിയതിൻ്റെ ഭലമായി കാലതാമസമില്ലാതെ ഉത്സവാന്തരീക്ഷത്തിൽ ഉമ്മൻ ചാണ്ടി നേരിട്ടെത്തി ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.
2014 ഫെബ്രുവരി 21 നാണ് ഉമ്മൻചാണ്ടി വെള്ളരിക്കുണ്ട് താലൂക്ക് ഉത്ഘാടനം ചെയ്തത്.
മലയോര മേഖലയുടെ വികസനത്തിന് അടിസ്ഥാനമായത് വെള്ളരിക്കുണ്ട് താലൂക്ക് രൂപീകരണമാണ്. ഒരു നാടിന് തീർത്താൽ തീരാത്ത കടപ്പാടാണ് ഉമ്മൻ ചാണ്ടിയോട് ഉള്ളതെന്നും രാജു കട്ടക്കയം പറഞ്ഞു. ഏത് കാര്യത്തിനും എപ്പോൾ വേണമെങ്കിലും കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ സമീപിക്കാവുന്ന ജനകീയനായ വ്യക്തിയാണ് ഉമ്മൻചാണ്ടിയെന്ന് രാജു കട്ടക്കയം പറഞ്ഞു. ബളാൽ പഞ്ചായത്തിലെ പകരം വെക്കാനില്ലാത്ത ജനനേതാവ് രാജു കട്ടക്കയത്തിൻ്റെ പൊതുപ്രവർത്തനത്തിൻ്റെ ഇരുപത്തിയഞ്ചാം വർഷം ആഘോഷിച്ച 'ജനഹൃദയങ്ങളിൽ കട്ടക്കയം' എന്ന പരിപാടി ഉദ്ഘാടനം ചെയ്തതും ഉമ്മൻചാണ്ടിയാണ്. വളരെയധികം ആത്മബന്ധം പുലർത്തിയിരുന്ന രണ്ട് നേതാക്കളായിരുന്നു ഉമ്മൻചാണ്ടിയും രാജു കട്ടക്കയവും, അതു കൊണ്ട് തന്നെ ഉമ്മൻചാണ്ടിയുടെ വേർപാടിൽ താൻ അതീവ ദുഖിതനാണെന്നും രാജു കട്ടക്കയം പറഞ്ഞു.
No comments