Breaking News

മഞ്ചേശ്വരത്ത്‌ 285 ലിറ്റർ ഗോവൻ മദ്യം പിടികൂടി ഒരാൾ പിടിയിൽ


മഞ്ചേശ്വരം : ഗോവയിൽനിന്ന് സംസ്ഥാനത്തേക്ക്‌ കാറിൽ കടത്തിയ 285.12 ലിറ്റർ മദ്യം പിടിച്ചു. കൂട്‌ലു ഷിറിബാഗിലുവിലെ ബി പി സുരേഷിനെ എക്‌സൈസ്‌ സംഘം അറസ്‌റ്റ്‌ ചെയ്‌തു. ഞായർ രാത്രി മഞ്ചേശ്വരം എക്സൈസ് ചെക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ ആർ റിനോഷും സംഘവും നടത്തിയ വാഹന പരിശോധനയിലാണ്‌ മാരുതി ബലേനോ കാറിൽ കടത്തിയ മദ്യം പിടിച്ചത്‌. 180 മില്ലിയുടെ 720 കുപ്പിയും 864 ടെട്രാപാക്കറ്റും 155.52 ലിറ്റർ കർണാടക മദ്യവുമാണ്‌ പിടിച്ചത്‌. കാറോടിച്ച സുരേഷിൽനിന്ന്‌ രണ്ടായിരം രൂപയും പിടിച്ചു.
പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പി നിഷാദ്, പി വി മുഹമ്മദ് ഇജാസ്, കെ ദിനൂപ്, എം എം അഖിലേഷ്, വി ബി സബിത്ത് ലാൽ എന്നിവർ പങ്കെടുത്തു.


No comments