കാണാതായ വയോധികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കാഞ്ഞങ്ങാട്: വീട്ടിൽ നിന്നും കാണാതായ വയോധികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ നടക്കാവിലെ എ.വി നാരായണി (68) യെയാണ് നടക്കാവിലെ കുളത്തിൽ മരിച്ച നിലയിൽ. കണ്ടത് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. നടക്കാവിലുള്ള സഹോദരന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇന്നലെ രാത്രി ഭക്ഷണം കഴിഞ്ഞ് ഉറങ്ങാൻ കിടന്നതായിരുന്നു ഇന്ന് രാവിലെ കാണാതായതായിരുന്നു. അതിനിടെയാണ് രാവിലെ കുളത്തിൽ കുളിക്കാൻ പോയവർ മൃതദേഹം കണ്ടെത്. ചക്കരയൻ അമ്പുവിന്റെ മകളാണ്. സഹോദരങ്ങൾ :എ.വിസുധാകരൻ, എ.വി കരുണാകരൻ, എ.വി സരോജിനി, ജാനകി, പരേതനായ ദാമോദരൻ.
No comments