Breaking News

'മധുരം പ്രഭാതം'; സ്കൂളിൽ പോഷകാഹാരം പദ്ധതി അട്ടക്കണ്ടം ഗവ.എൽ പി സ്കൂളിൽ നടന്നു കോടോം ബേളൂർ പഞ്ചായത്ത്‌ പ്രസിഡന്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു


എടത്തോട്: കുട്ടികളിൽ പോഷകാഹാരക്കുറവ് പരിഹരിക്കാൻ സ്കൂളിൽ തന്നെ പ്രഭാത ഭക്ഷണം ഒരുക്കുന്ന പദ്ധതി "മധുരം പ്രഭാതം" കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീജ. പി ഉദ്ഘാടനം നിർവഹിച്ചു.

അമ്പലത്തറ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ശ്രീ സുമേഷ്  സ്വതന്ത്ര്യ ദിന ആശംസ അറിയിച്ചു. സ്കൂളിന്റെ പരിസരത്തെ വിമുക്ത ഭടൻ പി വി നാരായണനെ (മിലിട്ടറി ) ആദരിച്ചു.

എൽ എസ് എസ് വിജയി അഭിജിത്തിന് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജയശ്രീ എൻ.എസ് അനുമോദനം നൽകി. സ്കൂളിലെ മുഴുവൻ കുട്ടികൾക്കുമുള്ള കസേര "ചെയർമാൻ " മോൾഡഡ് ഫർണിച്ചർ കമ്പനി ഡയറക്ടർ ജ്യോതിഷ് പ്രധാനാധ്യാപകൻ അബ്‌ദുൾ വഹാബ് കൈമാറി.

വാർഡ്‌മെമ്പർ ജഗന്നാഥ്‌ എം. വി അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎ പ്രസിഡന്റ് രാജൻ സർക്കാരി, മധു കോളിയാർ, രശ്മി വി,ദേവി, എം വി തമ്പാൻ എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ്‌ സെക്രട്ടറി സുകന്യ നന്ദി അറിയിച്ചു.

No comments