Breaking News

ഓണക്കിറ്റ് രണ്ട് വിഭാഗത്തിന് മാത്രം; മന്ത്രിസഭാ തീരുമാനമായി എ എ വൈ ,മഞ്ഞക്കാർഡ് ഉളവർക്ക് മാത്രം ഓണക്കിറ്റ്


തിരുവനന്തപുരം: റേഷൻ കാർഡ് അടിസ്ഥാനമാക്കി ഓണക്കിറ്റ് രണ്ട് വിഭാഗത്തിന് മാത്രം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. എ എ വൈ ,മഞ്ഞക്കാർഡ് ഉളവർക്ക് മാത്രം ഓണക്കിറ്റ് നൽകാനാണ് മന്ത്രി സഭാ യോ​ഗം തീരുമാനിച്ചിരിക്കുന്നത്. 5.8 ലക്ഷം പേർക്ക് ഓണക്കിറ്റ് ലഭിക്കും. കിറ്റിൽ ഉൾപ്പെടുത്തേണ്ടവ സംബന്ധിച്ച് പ്രത്യേക യോഗം ചേർന്ന് തീരുമാനമെടുക്കും. മുൻവർഷം എല്ലാ വിഭാഗങ്ങൾക്കും കിറ്റ് നൽകിയിരുന്നു. അഗതിമന്ദിരങ്ങൾക്കും അനാഥാലയങ്ങൾക്കും ഓണക്കിറ്റ് വിതരണം ചെയ്യാനും തീരുമാനമായിട്ടുണ്ട്.

No comments