Breaking News

സുരക്ഷിത ഭക്ഷ്യവസ്തുക്കൾ ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള ദൗത്യം വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ 'ഓപ്പറേഷൻ ബളാൽ' ആരംഭിച്ചു


വെള്ളരിക്കുണ്ട്:  ഓണക്കാലത്ത് വൃത്തിയുള്ള സാഹചര്യത്തിൽ സുരക്ഷിത ഭക്ഷ്യവസ്തുക്കൾ ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ  വെള്ളരിക്കുണ്ട് ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഭക്ഷ്യ വിൽപന സ്ഥാപനങ്ങളിൽ ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന ഊർജ്ജിത പരിശോധന ആരംഭിച്ചു.

വ്യാപാര സ്ഥാപനത്തിന്റെയും പരിസരത്തിന്റെയും വൃത്തി, സ്ഥാപനങ്ങളിൽ ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നവരുടെ ഹെൽത്ത് കാർഡ്  , ജലപരിശോധന റിപ്പോർട്ട് , സ്റ്റോക്കിന്റെ കാലാവധി , മാലിന്യ സംസ്കരണ സംവിധാനം . എന്നിവ പരിശോധനക്ക് വിധേയമാക്കും.

കേന്ദ്ര പുകവലി നിരോധന നിയമം (കോട്പാ ) പ്രകാരം പുകവലി നിരോധിത ബോർഡുകൾ വ്യാപാരസ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കുന്നുണ്ടോ എന്നും പരിശോധന വിധേയമാക്കും.

No comments