ചിറ്റാരിക്കാലിൽ വാഹനത്തിൽ കയറ്റുന്നതിനിടെ മരത്തടി ദേഹത്ത് വീണ് യുവാവ് മരിച്ചു
ചിറ്റാരിക്കാൽ: ദേഹത്ത് മരത്തടി വീണ് അതിഥി തൊഴിലാളി മരിച്ചു. പാലാവയലിൽ താമസിക്കുന്നഅതിഥി തൊഴിലാളി ബിമൽ അഭ്യാകർ (25) ആണ് മരിച്ചത്. ചിറ്റാരിക്കാൽ മലാംകടവിലാണ് അപകടം. ഇന്ന് രാവിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥയിലുള്ള മരത്തടി പിക്കപ്പ് വാനിൽ കയറ്റുന്നതിനിടെ ദേഹത്ത് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
No comments