Breaking News

പിങ്ക് സാരിയില്‍ തിളങ്ങി മഞ്ജു വാര്യര്‍; ഏജ് ഇന്‍ റിവേഴ്സ് ഗിയറെന്ന് കമന്‍റുകള്‍...




നിരവധി ആരാധകരുള്ള മലയാളത്തിന്‍റെ സ്വന്തം നടിയാണ് മഞ്ജു വാര്യർ. സോഷ്യൽ മീഡിയിൽ സജീവമായ താരം തന്‍റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരം ചിത്രങ്ങളൊക്കെ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ മഞ്ജുവിന്‍റെ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

പിങ്ക് നിറത്തിലുള്ള സാരിയില്‍ അതീവ സുന്ദരിയായിരിക്കുകയാണ് മഞ്‍ജു. 'ഞാന്‍ എന്നെ സ്നേഹിക്കുന്നു, ഏറ്റവും ലളിതവും ശക്ചവുമായ വിപ്ലവം'- എന്ന ക്യാപ്ഷനോടെ ആണ് മഞ്ജു ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും പങ്കുവച്ചത്. പിങ്കില്‍ വളരെ മിനിമല്‍ ഡിസൈനുള്ള സാരിയാണ് മഞ്ജു ധരിച്ചിരിക്കുന്നത്. കേളി ഹെയറും ഹെവി കമ്മലും താരത്തിന്‍റെ ലുക്ക് കംപ്ലീറ്റാക്കി. ചിരിച്ചു കൊണ്ട് നില്‍ക്കുന്ന മഞ്ജുവിന്‍റെ ചിത്രങ്ങള്‍ വളരെ വേഗം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

No comments