Breaking News

ബേക്കൽ കോട്ടക്കുന്നിൽ ഇതരസംസ്ഥാന തൊഴിലാളിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി


ബേക്കല്‍ : ബേക്കൽ കോട്ടക്കുന്നില്‍ ഇതരസംസ്ഥാന തൊഴിലാളിയായ യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവിനോടൊപ്പം താമസിച്ച് വരികയായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശിനിയെയാണ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. 20 വയസുകാരിയായ യുവതിക്ക് അഞ്ച് മാസം പ്രായമായ പിഞ്ച് കുഞ്ഞടക്കം രണ്ട് മക്കളുണ്ട്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത ബേക്കല്‍ പൊലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

No comments