വെസ്റ്റ് എളേരി പഞ്ചായത്ത് എംഎസ്എഫ്സി എച്ച് ഫെസ്റ്റിന് പെരുമ്പട്ടയിൽ തുടക്കമായി
കുന്നുംകൈ: പഞ്ചായത്ത് എം എസ് എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് സി എച്ച് ഫെസ്റ്റിന് പെരുമ്പട്ടയിൽ തുടക്കമായി.കുരുന്നു മനസ്സുകളിലെ സർഗ്ഗവാസനയെ പരി പോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് എം എസ് എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്ന് വർഷമായി സി എച്ച് നടന്നു വരികയാണ്. 30 മത്സര ഇനങ്ങളിലായി 300 ഓളം പ്രതിഭകൾ മാറ്റുരയ്ക്കുന്ന കലാ മാമാങ്കം രാഷ്ട്രീയ രംഗത്ത് ചുവടുവെക്കുന്ന കലാപ്രതിഭകൾക്ക് യഥാർത്ഥത്തിൽ കലാ രംഗത്ത് കൂടി വലിയ അവസരങ്ങൾ സൃഷ്ടിക്കുകയാണ്. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി ടീ സി എ റഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു.സി എച്ചിന്റെ ദീർഘവീക്ഷണങ്ങളാണ് ഇന്ന് നാം അനുഭവിക്കുന്ന സകല വിദ്യാഭ്യാസ പുരോഗതിക്കും കാരണമെന്നും സി എച്ചിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഇന്നത്തെ തലമുറ വിദ്യാഭ്യാസ വിപ്ലവത്തിലൂടെ തയ്യാറാകണമെന്നും അതോടൊപ്പം വിദ്യാർത്ഥികളിലെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി എംഎസ്എഫ് നടത്തുന്ന ഇത്തരം സർഗാൽമക പ്രവർത്തനങ്ങൾ ചരിത്രത്തിൽ ഇടം നേടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എംഎസ്എഫ് ജില്ലാ വൈസ് പ്രസിഡണ്ട് സയ്യിദ് സഫുദ്ദീൻ തങ്ങൾ അധ്യക്ഷത വഹിച്ചു. ഹരിത സംസ്ഥാന വൈസ് പ്രസിഡൻറ് ഷഹീദ റഷീദ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് എം എസ് എഫിന്റെ വെബ്സൈറ്റ് ലോഞ്ചിംഗ് എ വി അബ്ദുൽ ഖാദർ നിർവഹിച്ചു. ജാതിയിൽ ഹസൈനാർ നൗഷാദ് ഇളമ്പാടി ലത്തീഫ് പി കേ അബ്ദുറഹ്മാൻ മാസ്റ്റർ പിസി ഇസ്മായിൽ സിദ്ദീഖ് പെരുമ്പട്ട മുസ്തഫ മൗലവി ശിഹാബ് എ പി കെ ഫാത്തിമ സാദാത്ത് സഹദിയ്യ നഫീസത്ത് റാഹിൽ മൗക്കോട് സുഹൈൽ പി പി സി ത്വൽഹത്ത് മുബശിർ പ്രസംഗിച്ചു.
No comments