കടയുടെ മുൻ വശം നിർത്തിയിട്ടിരുന്ന ബൈക്ക് കവർന്നു ദൃശ്യം സി.സി.ടി.വി യിൽ
പെരിയാട്ടടുക്കം: കടയുടെ മുൻവശത്ത് നിർത്തിയിട്ട മോട്ടോർ ബൈക്ക് കവർന്നു. ചരുമ്പയിലെ കെ ബഷീർ ആണ് സുഹൃത്തിന്റെ ബൈക്ക് നിർത്തിയിട്ടിരുന്നത്.പെരിയാട്ടടുക്കം ഹരിതം പെയിന്റിങ് ഷോപ്പിന് മുന്നിലാണ്
കെ.എൽ 60 ഇ 5106 ബൈക്ക് നിർത്തിയത്.ഇന്നലെ രാവിലെ 11.45 നാണ് സംഭവം. ബഷീറിന്റെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തു. ബൈക്ക് കവർച്ച തുടർക്കഥയായി മാറിയതോടെ ജാഗ്രതപാലിക്കണമെന്ന്
പൊലീസ് നിർദ്ദേശമുണ്ട്.
No comments