Breaking News

നവീകരിച്ച പെരിയ - ഒടയംചാൽ റോഡ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു


സംസ്ഥാനത്തെ പൊതുമരാമത്തിന് കീഴിലെ 30,000 കിലോമീറ്റര്‍ റോഡുകളില്‍  50 ശതമാനം റോഡുകളും ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ ഉയര്‍ത്താന്‍ സാധിച്ചുവെന്ന് മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. അഞ്ച് വര്‍ഷത്തെ കാലയളവില്‍  റോഡുകള്‍ ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍  നവീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. ഉദുമ നിയോജക മണ്ഡലത്തിലെ 308 കിലോമീറ്റര്‍ റോഡുകളില്‍ 212 കിലോമീറ്റര്‍ റോഡുകളും ബി.എം ആന്‍ഡ് ബി.സി നിലവാരത്തിലുള്ള റോഡുകളായി മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. പെരിയ പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ സി. എച്ച്. കുഞ്ഞമ്പു എംഎല്‍എ അദ്ധ്യക്ഷനായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. മുഖ്യാതിഥിയായി. 


No comments