ബസിന്റെ താക്കോൽ ഊരി കാർ യാത്രക്കാരൻ സ്ഥലം വിട്ടു; ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു
കാഞ്ഞങ്ങാട്: കാറിൽ സ്വകാര്യ ബസ് ഉരച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ കാർ ഡ്രൈവർ ബസ് ഡ്രൈവറെ കയ്യേറ്റം ചെയ്യുകയും ബസിന്റെ താക്കോൽ ഊരിയെടുത്ത് ഡ്രൈവറുടെ മൊബൈൽ ഫോണും തട്ടിയെടുത്ത് സ്ഥലം വിടുകയും ചെയ്തു. ഒടുവിൽ ഹോസ്ദുർഗ് പോലീസെത്തി വർക്ക്ഷോപ്പ് ജീവനക്കാരനെ വിളിച്ചുകൊണ്ടുവന്ന് ബസ് സ്റ്റാർട്ട്
ചെയ്ത് മാറ്റിയാണ് ഗതാഗതകുരുക്ക് ഒഴിവാക്കിയത്. വൈകീട്ട് 4 മണിക്ക് തിരക്കുള്ള സമയത്താണ് സംഭവം നടന്നത്. കാഞ്ഞങ്ങാട് നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന കെ എൽ 58 എൻ 2537 നമ്പർ യാത്ര ബസ് കാറിൽ ഉരസിയെന്ന് പറഞ്ഞാണ് കാർ ഡ്രൈവർ താക്കോലും , മൊബൈൽ ഫോണും തട്ടിയെടുത്ത് സ്ഥലം വിടുകയും ചെയ്തത്. ബസ് സ്റ്റാർട്ട് ചെയ്യാൻ കഴിയാതെ ആംബുലൻസ് വാഹനങ്ങളും സ്കൂൾ ബസുകളും ഉൾപ്പെട്ടടെ നിരവധി വാഹനങ്ങളാണ് ഗതാഗതകുരുക്കിൽ കുടുങ്ങിയത് തുടർന്ന് പോലീസ് ബസ് കസ്റ്റഡിയിലെടുത്തു.
ബസ് ഡ്രൈവർ പ്രവീണിന്റെ പരാതിയിൽ കാർ ഓടി ച്ചയാൾക്കെതിരെ താക്കോലും മൊബൈൽ ഫോണും മോഷ്ടിച്ചതിന് ഹോസ്ദുർഗ് പോലീസ് കേസെടുത്തു.
No comments