Breaking News

രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനം പുനസ്ഥാപിച്ചതിൽ യുഡിഎഫ് ബളാൽ മണ്ഡലം കമ്മറ്റി വെള്ളരിക്കുണ്ടിൽ ആഹ്ളാദ പ്രകടനം നടത്തി


വെള്ളരിക്കുണ്ട്: മോദി പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് ശിക്ഷ വിധിച്ച ഗുജാറാത്ത് ഹൈക്കോടതി വിധി സുപ്രിം കോടതി സ്റ്റേ ചെയ്തതിൽ ആഹ്ളാദം പ്രകടിപ്പിച്ചും രാഹുൽ ഗാന്ധിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചും യു.ഡി എഫ് ബളാൽ മണ്ഡലം കമ്മിറ്റി വെള്ളരിക്കുണ്ടിൽ  ആഹ്ളാദ പ്രകടനം നടത്തി. മണ്ഡലം പ്രസിഡൻറ് എം.പി ജോസഫ്, മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയംഗം എ  സി എ ലത്തീഫ്, ബളാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം രാധാമണി, ആർ എസ് പി ജില്ലാ കമ്മിറ്റിയംഗം കെ.എ സാലു, എന്നിവർ പ്രസംഗിച്ചു, ജിമ്മി എടപ്പാടിയിൽ സ്വാഗതവും സാജൻപുവന്നിക്കുന്നേൽ നന്ദിയും പറഞ്ഞു

No comments