മങ്കയം ഗാന്ധിഭവനിൽ 'പ്രഭ' ചൊരിഞ്ഞ് ജിഎച്ച്എസ്എസ് ബളാലിലെ എൻ.എസ്.എസ് വളണ്ടിയേഴ്സ്.. രണ്ട് തലമുറകളുടെ സംഗമം സ്നേഹസാന്ത്വന വേദിയായി
വെള്ളരിക്കുണ്ട്: ബളാൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയേഴ്സ് 'പ്രഭാ ' പ്രവർത്തനത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് മങ്കയത്തെ അഗതി ആശ്രയ കേന്ദ്രമായ ഗാന്ധിഭവൻ സന്ദർശിച്ചു. നിറപുഞ്ചിരിയോടെ ഗാന്ധിഭവനിലെ അംഗങ്ങൾ, അതിഥികളെ വരവേറ്റു.
ചടങ്ങിൽ ഷാജൻ പൈങ്ങോട്ട് സ്വാഗതം ആശംസിച്ചു സംസാരിച്ചു. അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഖാദർ, വാർഡ് മെമ്പർ സന്ധ്യാ ശിവൻ, ബളാൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ പത്മാവതി പി, വോളണ്ടിയേഴ്സ് പ്രതിനിധി മരിയ ഫൗസ്റ്റീന, പ്രോഗ്രാം ഓഫീസർ ശ്രീമതി പ്രിൻസി സെബാസ്റ്റ്യൻ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുട്ടിത്തം മാറാത്ത പാട്ടുകളും കളി ചിരികളും ആയി വയോധികർ വേദിയിൽ അണിനിരന്നു.
വോളണ്ടിയേഴ്സിൽ നിന്നും ശേഖരിച്ച സ്നേഹ സമ്മാനങ്ങൾ അവർക്ക് കൈമാറി. ഒപ്പം കത്തിക്കാൻ ആവശ്യമായ വിറകു ശേഖരണം, പരിസരം വൃത്തിയാക്കൽ, എന്നീ പ്രവർത്തനങ്ങളിൽ സജീവമായി ഓരോ വോളണ്ടിയേഴ്സും പങ്കെടുത്തു. അവരുടെ സുഖവിവരങ്ങൾ തിരക്കാനും അവരെ സാന്ത്വനിപ്പിക്കാനും വോളണ്ടിയേഴ്സിന് സാധിച്ചു എല്ലാത്തിനും മാർഗ്ഗനിർദേശകരായി അധ്യാപകരുo ഒപ്പം തന്നെ ഉണ്ടായിരുന്നു , ചടങ്ങിൽ
എൻഎസ്എസ് പ്രതിനിധി മൃദുല കെ നന്ദി പറഞ്ഞു
No comments