Breaking News

പിഡബ്യുഡി റസ്റ്റ് ഹൗസ് ഓൺലൈൻ ബുക്കിംഗ് വഴി ഒമ്പത് കോടി രൂപയുടെ വരുമാനം പെരിയയിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ വിശ്രമകേന്ദ്രം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു


പെരിയ: കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള വിശ്രമകേന്ദ്രങ്ങളിൽ ഓൺലൈൻ ബുക്കിങ് സൗകര്യം ആരംഭിച്ചത് സമൂഹത്തിന് ഗുണം ചെയ്തുവെന്ന് പൊതുമരാമത്ത് , ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഓൺലൈൻ ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തിയ ശേഷം ഒന്നര ലക്ഷം പേർ ഇതിന്റെ സേവനം പ്രയോജനപ്പെടുത്തി.ഇതു വഴി സർക്കാറിന് ഒൻപത് കോടിയോളം രൂപയുടെ

വരുമാനവും ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ വാടക നൽകി റസ്റ്റ് ഹൗസ് റൂമുകൾ ലഭ്യമായതു വഴി പൊതുജനങ്ങൾക്ക് വലിയ തോതിൽ സാമ്പത്തിക നേട്ടമുണ്ടായി.


പെരിയയിൽ പുതിയതായി  നിർമ്മിച്ച പൊതുമരാമത്ത് വിശ്രമ മന്ദിരത്തിന്റ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമരാമത്തിന്റെ വിശ്രമ കേന്ദ്രങ്ങൾ കൂടുതൽ സജീവമാക്കി മുന്നോട്ടു പോകാൻ ആണ് സർക്കാർ ഉദ്ദേശിക്കുന്നത്. പെരിയ വിശ്രമന്ദിരത്തിൽ രണ്ടു ദിവസത്തിനുള്ളിൽ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും, തിങ്കളാഴ്ചയോടെ ഫർണിച്ചറുകൾ സജ്ജമാക്കി അധികം വൈകാതെ ഓൺലൈൻ വഴി ബുക്കിംഗ് സൗകര്യം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ചടങ്ങിൽസി. എച്ച്. കുഞ്ഞമ്പു എം.എൽ.എ  അദ്ധ്യക്ഷത വഹിച്ചു.രാജ്മോഹൻ ഉണ്ണിത്താൻ എം.പി. മുഖ്യാതിഥിയായി,പൊതുമരാമത്ത് നിരത്തുവിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയർ യു. പി.ജയശ്രീ റിപ്പോർട്ട് അവതരിപ്പിച്ചു.


മുൻ  എം.എൽ.എ. കെ. കുഞ്ഞിരാമൻ ,കാഞ്ഞങ്ങാട്,പുല്ലൂർ - പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷൻ,

പുല്ലൂർ- പെരിയ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ശ്രീലത ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി,

ചെയർപേഴ്സൺ സുമ കുഞ്ഞികൃഷ്ണൻ

പുല്ലൂർ- പെരിയ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ടി. രാമകൃഷ്ണൻ നായർ,

 ടി. വി. അശോകൻ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ടി. വി. കരിയൻ,പ്രമോദ് പെരിയ,മുസ്തഫ പാറപ്പള്ളി, എ. മുരളീധരൻ, ജോസഫ് വടകര,എബ്രഹാം തോന്നക്കര കെട്ടിട വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ വി.  മുഹമ്മദ് മുനീർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.കെട്ടിടവിഭാഗം

സൂപ്രണ്ടിംഗ് എഞ്ചിനീയർ ഇ. ജി. വിശ്വപ്രകാശ് സ്വാഗതവും പൊതുമരാമത്ത് നിരത്തുവിഭാഗം

എക്സി. എഞ്ചിനീയർ കെ. രാജീവൻ നന്ദിയും പറഞ്ഞു.



സർക്കാറിന്റെ വികസന നേട്ട പട്ടികയിൽ

സ്ഥാനം പിടിച്ച് പെരിയ വിശ്രമകേന്ദ്രം.


ദേശീയപാതക്കരികില്‍

പെരിയ -ഒടയംചാൽ റോഡിനോട് ചേർന്ന് പൊതുമരാമത്ത് വകുപ്പിന്റെ  അധീനതയിലുള്ള സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള വിശ്രമകേന്ദ്രം ഒരുക്കിയിട്ടുള്ളത്.

15440110 രൂപ ചിലവിൽ 8371 ചതുരശ്ര അടി  വിസ്തീർണ്ണത്തിൽ രണ്ടു നിലകളിലായി നിർമ്മിച്ച ഗസ്റ്റ് ഹൗസ് കെട്ടിടത്തിൽ, വി.ഐ.പി സ്യൂട്ട് റൂം, ശീതികരിച്ചതും അല്ലാത്തതുമായ മുറികൾ, ലോബി, റിസപ്ഷൻ, ഡിസൈനിംഗ് - കിച്ചൺ, കോൺഫറൻസ് ഹാൾ, കെയർടേക്കർ മുറി, മറ്റു അനുബന്ധ സൗകര്യങ്ങളോടൊപ്പം പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 


ടൂറിസത്തിന് വളരെയധികം പ്രാധാന്യമുള്ള ബേക്കൽ കോട്ട, റാണിപുരം എന്നീ സ്ഥലങ്ങൾ ഈ കെട്ടിടത്തിൽ നിന്നും വളരെ അടുത്തായിട്ടാണ് സ്ഥിതിചെയ്യുന്നത്. അതിനാൽ തന്നെ ജില്ലയുടെ ടൂറിസം വികസനത്തിന് പെരിയ വിശ്രമകേന്ദ്രം  മുതൽകൂട്ടായിരിക്കും.

No comments