Breaking News

പരപ്പയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു ഉടമസ്ഥന് പൊള്ളലേറ്റു


പരപ്പയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. ഉടമസ്ഥന് പൊള്ളലേറ്റു. പരപ്പപള്ളത്ത്മലയിലെ ഇ.വി. രവീന്ദ്ര ( 53) ന്റെ ടച്ച്മൊബൈൽഫോണാണ് പൊട്ടിത്തെറിച്ചത്. 

ഇദ്ദേഹത്തിന്റെ വലത് കൈക്ക് പൊള്ളലേറ്റു . ഇന്ന് രാവിലെ വീട്ടിൽ വെച്ചാണ് സംഭവം. എണ്ണ പലഹാരകച്ചവടക്കാരനായ രവീന്ദ്രൻ പലഹാരം കൊണ്ട് പോകാൻ ഓട്ടോ വിളിക്കുന്നതിനായാണ്ഫോ ൺ എടുത്തത്. പെട്ടന്ന് പുക ഉയരുന്നത് കണ്ട് നിലത്തിടുകയും ഇതേ സമയം തീ പിടിച്ച്  പൊട്ടിത്തെറിക്കുകയായിരുന്നു. വിദേശത്ത് നിന്നും ബന്ധു കൊടുത്തു വിട്ട പുത്തൻ മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്.

No comments