Breaking News

സോണിയുടെ അഖിലേന്ത്യാ കോർപ്പറേറ്റ് ഫോട്ടോഗ്രാഫി മത്സരത്തിൽ തിളങ്ങി രാവണീശ്വരം സ്വദേശി അനിൽകുമാർ


കാഞ്ഞങ്ങാട് : സോണിയുടെ അഖിലേന്ത്യാ കോർപ്പറേറ്റ് ഫോട്ടോഗ്രാഫി മത്സരത്തിൽ തിളങ്ങി രാവണീശ്വരം സ്വദേശി കെ അനിൽകുമാർ. പോർട്രേറ്റ് വിഭാഗത്തിൽ ഒന്നാംസ്ഥാനവും ആർട്സ്‌ ആൻഡ് കൾച്ചർ വിഭാഗത്തിൽ മൂന്നാം സ്ഥാനവുമാണ് നേടിയത്. തമിഴ്‌നാട്ടിലെ കാവേരിപ്പട്ടണത്തിൽനിന്നുള്ള ശിവരാത്രി ആഘോഷച്ചടങ്ങിലെ കുട്ടിയുടെ ചിത്രം ക്ലിക്ക് ചെയ്തതിനാണ് പതിനായിരത്തിലധികം പേരിൽനിന്ന് അനിൽകുമാർ ഒന്നാമനായത്.
കണ്ണൂർ ഇരിണാവ് നങ്ങോളങ്ങര ഭഗവതികാവിൽ നിന്നെടുത്ത നങ്ങോളങ്ങര ഭഗവതി തെയ്യത്തിന്റെ ചിത്രമാണ് കലയും സംസ്കാരവും വിഭാഗത്തിൽ അനിൽകുമാറിന്‌ മൂന്നാം സ്ഥാനം നേടിക്കൊടുത്തത്.
രാവണീശ്വരം വാണിയംപാറയിൽ താമസിക്കുന്ന അനിൽകുമാർ 13 വർഷമായി ഇൻഫോസിസിലാണ് ജോലി ചെയ്യുന്നത്. ഭാര്യ: കെ ദേവിക, മകൻ: കെ അദ്വിക്.


No comments