Breaking News

വെള്ളരിക്കുണ്ട് താലൂക്കിൽ പുതുതായി ആരംഭിച്ച രണ്ട് കെ. സ്റ്റോറുകൾ എം.രാജഗോപാൽ എം.എൽ.എ ഉൽഘാടനം ചെയ്തു


വെള്ളരിക്കുണ്ട് :  റേഷൻ കടകൾ വൈവിദ്ധ്യവൽക്കരിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്  ആരംഭിക്കുന്നതാണ് കെ. സ്റ്റോർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കേരള സ്റ്റോർ .

വെള്ളരിക്കുണ്ട് താലൂക്കിൽ  പുതുതായി ആരംഭിക്കുന്ന രണ്ട് കെ. സ്റ്റോറുകളിൽ ഒരെണ്ണം ഇന്ന് പാലക്കുന്നിലെ ARD53 ലും  ഒരെണ്ണം എളേരിതട്ടിലെ  ARD 59 ലും എം.എൽ.എ. എം.രാജഗോപാൽ ഉൽഘാടനം ചെയ്തു -

പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ മോഹൻ അദ്ധ്യക്ഷത വഹിച്ചു - ഡി.എസ്.ഒ. എ .സജാദ് സ്വാഗതം പറഞ്ഞു. രണ്ടിടങ്ങളിലുമായി നടന്ന ചടങ്ങിൽ എം. കുമാരൻ (എക്സ് എം.എൽ എ ) പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ഇസ്മയിൽ പി.സി. മെമ്പർമാരായ  സി.പി.സുരേശൻ , ഗോവിന്ദൻ ,ജോസ് കാപ്പിൽ, സുരേഷ്, ശാന്തി കൃപ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ,എ.വി. രാജേഷ്, അനിൽകുമാർ .കെ. ഒ , വി.കെ. രാജൻ നായർ ,രാജൻ കെ, എം.കുഞ്ഞിക്കണ്ണൻ നായർ, ടി.സി .രാമചന്ദ്രൻ , റേഷൻ ഡീലേർസ് നേതാക്കളായ സജി പുഴക്കര, കെ.ടി. ശ്രീകുമാർ, പ്രമോദ്  എന്നിവർ പങ്കെടുത്തു. 

താലൂക്ക് സപ്പെ ഓഫിസർ  സജീവൻ ടി.സി. നന്ദി പറഞ്ഞു. അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫിസർ ജയൻ എൻ പണിക്കർ, റേഷനിംഗ് ഇൻസ്പെക്ടർമാരായ രാജീവൻ കെ കെ , ജാസ്മിൻ കെ.ആന്റണി, ജീവനക്കാരായ ദിനേശ് കുമാർ സി.എം, വിശാൽ ജോസ് , രാധ ഏ, ജിഷ്ണു വി.വി, മധു സി.കെ എന്നിവരും പങ്കെടുത്തു.









No comments