Breaking News

ചീമേനി പ്ലാന്റേഷൻ കോർപറേഷനിൽ അത്യുൽപ്പാദന ശേഷിയുള്ള ഗ്രാഫ്‌റ്റ്‌ ചെയത കശുമാവിൻ തൈകൾ വിൽപ്പനക്കൊരുങ്ങി


ചീമേനി : ചീമേനി പ്ലാന്റേഷൻ കോർപറേഷനിൽ രണ്ടരലക്ഷം കശുമാവിൽ തൈകൾ വിൽപ്പനക്കൊരുങ്ങി. അത്യുൽപ്പാദന ശേഷിയുള്ള ഗ്രാഫ്‌റ്റ്‌ ചെയത തൈകളാണിവ. രണ്ടുലക്ഷം തൈകൾ കേരള സ്‌റ്റേറ്റ്‌ ഏജൻസി ഫോർ കാഷ്യു കൾടിഫിക്കേന്റെ ഓർഡർ പ്രകാരമാണ്‌ ഒരുക്കിയത്‌. ഇവർ ഇതുശേഖരിച്ച്‌ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ കർഷകർക്ക്‌ ലഭ്യമാക്കും. ചീമേനി പ്ലാന്റേഷനിൽ കർഷകർക്ക്‌ നേരിട്ടെത്തിയും തൈകൾ വാങ്ങാം.
തൈ ഒന്നിന്‌ അമ്പത്‌ രൂപയാണ്‌ വില. കൃത്യമായി പരിപാലിച്ചാൽ മൂന്നുവർഷംകൊണ്ട്‌ കായ്‌ഫലം തരും എന്നതാണ്‌ പ്രത്യേകത. പൂർണ വളർച്ചയെന്നത്‌ ആറുവർഷമാണ്‌. പൂർണവളർച്ചയെത്തിയ ഒരു മരത്തിൽനിന്നും 17 കിലോ മുതൽ കായ്‌ഫലം ലഭിക്കും. മുമ്പ്‌ രണ്ടുതൈകൾ നടുന്നതിന്‌ ഏട്ടുമീറ്റർ അകലം പാലിക്കേണ്ടിയിരുന്നു. എന്നാൽ ഈ തൈകൾ അഞ്ചു മീറ്റർ അകലത്തിൽ നടാം.
ഒരേക്കറിൽ 160 തൈകളും ഒരു ഹെക്‌ടറിൽ 400 തൈകളും വെച്ച്‌ പിടിപ്പിക്കാം. നിരവധി കർഷകർ ഇപ്പോൾ തൈ വാങ്ങാനായി ഇവിടെ എത്തുന്നുണ്ട്‌. ആവശ്യക്കാർക്കെല്ലാം അത്യുൽപ്പാദന ശേഷിയുള്ള തൈകൾ നൽകുമെന്ന്‌ പ്ലാന്റേഷൻ അധികൃതർ പറഞ്ഞു.


No comments