Breaking News

ജനകീയ സമരങ്ങൾ ശക്തമാക്കുന്നു ; ചീമേനി മാലിന്യ പ്ലാന്റിന് എതിരെ കാൽനട പ്രതിഷേധ ജാഥ നടത്തി


ചീമേനി : പോത്താം കണ്ടം അരിയിട്ട പാറ നിർദിഷ്ട മാലിന്യ സംസ്കരണ പ്ലാന്റിന് എതിരെ മാലിന്യ പ്ലാന്റ് വിരുദ്ധ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ ചീമേനി മുതൽ പോത്താം കണ്ടം വരെ കാൽനട പ്രതിഷേധ യാത്ര നടത്തി .

 വയനാട് ,കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ  പ്രതീകാത്മക മാലിന്യം തലയിൽ  ചുമന്ന് കൊണ്ടുള്ള പ്രതിഷേധ യാത്ര പ്രശസ്ത സിനിമ നാടക നടൻ പി.സി.ഗോപാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. കെ.എം.ദാമോദരൻ അധ്യക്ഷനായി . വിവിധ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു. സുമേഷ് കരിമ്പിൽ

കെ .രാജൻ, രാജീവൻ, സിദ്ധീഖ്,ജയരാമൻ, പി.കെ.ഖാദർ, സുരേന്ദ്രൻ കൂക്കാനം, അശോകൻ പെരിങ്ങാര, ടി.പി ധനേഷ്, സംസാരിച്ചു. ചീമേനിയിൽ നിന്നും മൂന്ന് മണിക്ക് ആരംഭിച്ച കാൽനട ജാഥ 05:30 ന് നിർദിഷ്ട മാലിന്യ സംസ്കരണ പ്ലാന്റിന് വേണ്ടി സർക്കാർ കണ്ടെത്തിയ  പോത്താം കണ്ടം അരിയിട്ട പാറയിൽ  എത്തി സമാപിച്ചു.


No comments