Breaking News

ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ മൂന്ന് പവൻ കവർന്നു


രാജപുരം :ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ മൂന്ന് പവൻ കവർന്നു. മുന്നാട് ചേരിപ്പാടി പാണ്ടിക്കടവിലെ നാരായണന്റെ ഭാര്യ കെ.ബിന്ദു 47 വിന്റെ ആഭരണമാണ് കവർന്നത്. 

ഇന്ന് വൈകീട്ട് ബേഡകം- കൊട്ടോടി റോഡിൽ നാഗത്തിങ്കാലിലാണ് സംഭവം. നടന്ന് പോകുന്നതിനിടെ ബൈക്കിലെത്തിയ രണ്ടുപേർ മാല
പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ബേഡകം പൊലീസ് കേസെടുത്തു.

No comments