Breaking News

നഷ്‌ടപരിഹാരം നൽകിയില്ല ആരോഗ്യവകുപ്പിന്റെ വാഹനം 
 കോടതിയിൽ ഹാജരാക്കി


കാഞ്ഞങ്ങാട് : ശസ്ത്രക്രിയക്കിടെയുണ്ടായ പിഴവിൽ വയോധികയുടെ കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ട കേസിൽ ആരോഗ്യവകുപ്പ് ഈടായി നൽകിയ വാഹനം കോടതിയിൽ ഹാജരാക്കി. കോടതിവിധി ഉണ്ടായിട്ടും സർക്കാർ നഷ്ടപരിഹാരം നൽകാത്തതിനെത്തുടർന്നാണ് നടപടി. കാഞ്ഞങ്ങാട് ജില്ലാആശുപത്രിയിൽ 28 വർഷം മുമ്പ് നടന്ന ശസ്ത്രക്രിയയിലാണ് ചെറുവത്തൂർ കൊയാമ്പറത്തെ കമലാക്ഷിയുടെ ഇടതു കണ്ണിന്റെ കാഴ്ച്ച നഷ്ടമായത്.
25 വർഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കമലാക്ഷിക്ക് 2.3 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ 2018ൽ കോടതി വിധിച്ചു. കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നതിനാണ് ജില്ലാ ആശുപത്രിയിലെ കാർ ഹോസ്ദുർഗ് സബ്കോടതിയിൽ ഈടായി നൽകിയത്. അപ്പീൽ ഹൈക്കോടതി കഴിഞ്ഞവർഷം തള്ളിയിരുന്നു. എന്നിട്ടും നഷ്ട പരിഹാരം നൽകാത്ത സാഹചര്യത്തിൽ കമലാക്ഷി വീണ്ടും കോടതിയെ സമീപിച്ചത്‌. ഈടുവച്ച വാഹനം ലേലം ചെയ്തു നഷ്ടപരിഹാര തുക നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഇതേത്തുടർന്നാണ് കോടതി നടപടി. വാഹനത്തിന്റെ മൂല്യം കണക്കാക്കി 21 നകം റിപ്പോർട്ട് നൽകാൻ കോടതി ആർടിഒയോട് ആവശ്യപ്പെട്ടു.


No comments