Breaking News

കാസർഗോഡ് മുണ്ട്യത്തടുക്കയിൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക പീഡനം, അറസ്റ്റിലായ മദ്രസ അധ്യാപകനെ റിമാൻഡ് ചെയ്തു


കാസർകോട്: വിദ്യാർത്ഥിക്ക് നേരെ ലൈംഗിക പീഡനം നടത്തിയെന്ന പരാതിയിൽ അറസ്റ്റ് ചെയ്ത മദ്രസ അധ്യാപകനെ റിമാൻഡ് ചെയ്തു. കാസർകോഡ് മുണ്ട്യത്തടുക്ക സ്വദേശി മുഹമ്മദ് അജ്മൽ ഹിമാമി സഖാഫിയാണ് റിമാൻഡിലായത്.


പള്ളിയിൽ നിസ്കരിക്കാൻ എത്തിയ കുട്ടിയെ മദ്രസയ്ക്ക് സമീപത്തെ മുറിയിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. കാസർകോട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.


ഒരാഴ്ചയ്ക്ക് മുമ്പാണ് സംഭവം നടന്നത്. പ്രതിക്കെതിരെ വ്യാപക പരാതി ഉയരുന്നുണ്ട്. മറ്റ് ചില വിദ്യാർത്ഥികളും പ്രതിക്കെതിരെ ആരോപണമുന്നയിച്ചു. ലൈംഗിക താത്പര്യത്തോടെ സ്പർശിച്ചുവെന്നാണ് കുട്ടികളുടെ രക്ഷിതാക്കളുയർത്തുന്ന ആരോപണം. കാസർകോട് വനിതാ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

No comments