കെ എസ് എസ് പി എ പരപ്പ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭീമനടിയിൽ നവാഗതർക്ക് വരവേൽപ്പ് നൽകി
ഭീമനടി: സമുന്നത കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ശിക്ഷാവിധി സ്റ്റേ ചെയ്ത ബഹുമാനപ്പെട്ട സുപ്രീംകോടതിവിധി ജനാധിപത്യത്തിന്റെ വിജയമാണെന്ന് കെ എസ് എസ് പി എ ജില്ലാ പ്രസിഡണ്ട് പി സി സുരേന്ദ്രൻ നായർ അഭിപ്രായപ്പെട്ടു. കെ എസ് എസ് പി എ പരപ്പ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭീമനടി വ്യാപാര ഭവനിൽ വച്ച് നവാഗതർക്ക് നൽകിയ വരവേൽപ്പിൽ, സംസാരിക്കുകയായിരുന്നു അദ്ദേഹം നിയോജക മണ്ഡലം പ്രസിഡണ്ട് ജി മുരളീധരന്റെ അധ്യക്ഷതയിൽ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജ മോഹനൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ടി കെ എവുജിൻ ഉമ്മൻചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എം കെ ദിവാകരൻ സംഘടനാ ചരിത്രത്തെ സംബന്ധിച്ച് ക്ലാസെടുത്തു ഇന്ത്യൻ നാഷണൽ കോൺഗ്രസ് എളേരി ബ്ലോക്ക് പ്രസിഡണ്ട് ജോയി ജോസഫ് കിഴക്കരക്കാട്ട്, വെസ്റ്റ് എളേരി മണ്ഡലം പ്രസിഡണ്ട് വി കെ രാജൻ നായർ ,കെ പി മുരളീധരൻ ,പി പി കുഞ്ഞമ്പു ,പി എ ജോസഫ്, പി എം എബ്രഹാം എം.യൂ തോമസ്, ബി റഷീദ കെ കുഞ്ഞമ്പു നായർ, തോമസ് മാത്യു, ആലീസ് കുര്യൻ, ടി സി ചാക്കോ, ജോസഫ് സി.എ, ജോസുകുട്ടി അറയ്ക്കൽ , കെ മാധവൻ നായർ , മാത്യു സേവ്യർ, വി കെ ബാലകൃഷ്ണൻ, തോമസ് ജെയിംസ്, ജോർജ് തോമസ്, പി ജെ സെബാസ്റ്റ്യൻ, ആലീസ് തോമസ് സംസാരിച്ചു ചടങ്ങിൽ ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്സിനുള്ള ഡിസൈൻ അപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ രണ്ടാം റാങ്ക് നേടിയ തോമസ് ജെയിംസിനെ ആദരിച്ചു
No comments