Breaking News

' മുന്നോട്ട് ' പി.എസ്.സി പരിശീലന കേന്ദ്രങ്ങളിൽ പരിശീലകർക്കുള്ള അപേക്ഷ ക്ഷണിച്ചു


കാസർകോട്: മത്സര പരീക്ഷകള്‍ക്ക് ഉദ്യോഗാര്‍ത്ഥികളെ സജ്ജരാക്കുന്നതിന് മുന്നോട്ട് എന്ന പേരില്‍ ആറ് ബ്ലോക്കുകളിലായി ജില്ലയില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പരിശീലന കേന്ദ്രങ്ങളില്‍ പി.എസ്.സി പരിശീലന ക്ലാസ്സെടുത്ത് മുന്‍ പരിചയം ഉള്ള പരിശീലകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മണിക്കൂറിന് 600 രൂപയാണ് പ്രതിഫലം. ഞായറാഴ്ച്ച/അവധി ദിവസങ്ങളിലായി മാസത്തില്‍ അഞ്ച് ക്ലാസുകളാണുണ്ടാവുക. കന്നഡ മാധ്യമത്തില്‍ ക്ലാസ് എടുക്കുന്നവരെയും പരിഗണിക്കുന്നു. താത്പര്യമുള്ളവര്‍ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 9207155700.

No comments