Breaking News

കഞ്ചാവുമായി കരിവെള്ളൂർ സ്വദേശിയായ യുവാവ് പിടിയിൽ


ചെറുവത്തൂർ: 255 ഗ്രാം കഞ്ചാവുമായി യുവാവിനെ ചന്തേര പോലീസ് പിടികൂടി. കരിവെള്ളൂർ പെരളം കൊഴുമ്മൽ സ്വദേശിയായ  എ.ജി.മുഹമ്മദ് നിപിടിയിലായത്.

ഇന്നലെ മട്ടലായി ടെക്നിക്കൽ സ്കൂൾ ഗേററ് പരിസരത്ത് സംശയകരമായി കാണപ്പെട്ട മുഹമ്മദിനെ ചോദ്യം ചെയ്തപ്പോഴാണ് വിൽപ്പന നടത്താൻ കൊണ്ട് പോകുകയായിരുന്ന കഞ്ചാവ് പാക്കറ്റുകൾ ഇയാളിൽ നിന്നും ചന്തേര എസ് ഐ എം വി ശ്രീദാസും സംഘവും കണ്ടെടുത്തത്. എസ്ഐയോടൊപ്പം എ എസ് ഐ ലക്ഷ്മണൻ, പോലീസ് ഓഫീസർ രമേശൻ, സുരേഷ് ബാബു എന്നിവരും ഉണ്ടായിരുന്നു.

No comments