ബോളിവുഡ് ലോകം കിംഗ് ഖാന്റെ 'ജവാനാ'യി കാത്തിരിക്കുമ്പോൾ മറ്റൊരു സന്തോഷ വാർത്തകൂടി ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ് ഷാരൂഖ് ഖാൻ. ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനുമായി ഒരു സിനിമയ്ക്ക് തയ്യാറെടുക്കുന്നുവെന്നാണ് താരം 'X'ലൂടെ പങ്കുവെച്ചത്. 'X'ൽ ഫാൻസുമായി നടന്ന 'ആസ്ക് എസ്ആർകെ' ചോദ്യോത്തര വേളയിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.
വളരെ വ്യത്യസ്തമായ ഒരു പ്രോജക്റ്റിനായി ഷാരൂഖ് ഖാനും അമിതാഭ് ബച്ചനും ഒരുങ്ങുന്നതായി നിരവധി റിപ്പോർട്ടുകളാണ് എത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇരുവരുടെയും ചിത്രവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബിഗ് ബിയെക്കുറിച്ച് പറയാൻ ഒരു ആരാധകൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടപ്പോഴായിരുന്നു ഷാരൂഖ് ചിത്രം പങ്കുവെച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞത്, 'വർഷങ്ങൾക്ക് ശേഷം അമിതാഭ് ബച്ചനൊപ്പം പ്രവർത്തിക്കുന്നത് വളരെ സന്തോഷം നൽകുന്നു. അദ്ദേഹം ഷൂട്ടിനെത്തി. ഈ പന്തയത്തിൽ അദ്ദേഹം എന്നെ പരാജയപ്പെടുത്തുമെന്ന് ഞാൻ ആദ്യമേ പറയുന്നു.'
'കഭി ഖുശി കഭി ഗം', 'മൊഹബത്തേൻ' തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചിരുന്നു. 2006-ൽ പുറത്തിറങ്ങിയ കരൺ ജോഹർ സംവിധാനം ചെയ്ത ചിത്രം 'കഭി അൽവിദാ ന കെഹ്ന'യാണ് ഇരുവരും ഒന്നിച്ച് ഒടുവിൽ അഭിനയിച്ചത്. പുതിയ ചിത്രം കൊമേഷ്യൽ പടമായിരിക്കില്ല എന്ന സൂചനയുമുണ്ട്. അതേസമയം, ഷാരൂഖിന്റെ 'ജവാൻ' സെപ്റ്റംബർ ഏഴിന് റിലീസിനൊരുങ്ങുകയാണ്. ഇതിന് ശേഷം രാജ്കുമാർ ഹരാനിയുടെ 'ഡങ്കി' എന്ന ചിത്രമാണെത്തുക.
17 വർഷങ്ങൾക്ക് ശേഷം കിംഗ് ഖാനും ബിഗ് ബിയും; പുതിയ ചിത്രത്തിനായി ഒന്നിക്കുന്നതായി ഷാരൂഖ് ഖാൻ
Reviewed by News Room
on
10:03 PM
Rating: 5
No comments