വെള്ളരിക്കുണ്ട് സഹൃദയ വായനശാലയുടെ ഓണാഘോഷ ഭാഗമായുള്ള ചെസ് മത്സരം തുടങ്ങി
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് സഹൃദയ വായനശാലയുടെ നേതൃത്വത്തിൽ 27 28 30 തീയ്യതികളിൽ നടത്തുന്ന ഓണാഘോഷ പരിപാടി "ഓണവിരുന്ന് " ഭാഗമായി കാസർകോട് ചെസ്സ് അസോസിയേഷനുമായി സഹകരിച്ച് നടത്തുന്ന ജില്ലാ തല ചെസ്സ് മത്സരം വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തുടങ്ങി. ജൂനിയർ സീനിയർ വിഭാഗങ്ങളിലായി 65ഓളം മത്സരാർത്ഥികൾ പങ്കെടുക്കുന്നുണ്ട്. വൈകിട്ട് 4 മണിക്ക് ലൈബ്രറി കൗൺസിൽ ജില്ലാ കമ്മറ്റിയംഗം ദാമോദരൻ കൊടക്കൽ സമ്മാനദാനം നിർവഹിക്കും
No comments