Breaking News

കുമ്പളയിൽ വിദ്യാർത്ഥിനികളെ ഇടിച്ച് പരിക്കേൽപ്പിച്ച കാർ കസ്റ്റഡിയിൽ


സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കാറിടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കെ എല്‍ 14 ആര്‍ 1383 നമ്പര്‍ സ്വിഫ്റ്റ് കാര്‍ കുമ്പള സി ഐ അനൂപിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. ആഗസ്ത് 25ന് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരുമ്പോള്‍ ഒളയം റോഡില്‍ വെച്ചാണ് കുമ്പള സ്‌കൂളിലെ മൂന്ന് വിദ്യാര്‍ത്ഥിനികളെ കാറിടിച്ച് പരിക്കേല്‍പ്പിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിരുന്നു. സംഭവത്തില്‍ ഒളയത്തെ നൗഷാദിനെതിരെ പോലീസ് കേസെടുത്ത് അന്വേഷിച്ച് വരുന്നതിനിടയിലാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. നൗഷാദിനെ പിടികൂടാനുളള അന്വേഷണം പുരോഗമിക്കുകയാണെന്ന് കാസര്‍കോട് ഡിവൈഎസ്പി പി കെ സുധാകരന്‍ പറഞ്ഞു.


No comments