Breaking News

പാചകവാതക സിലിൻഡറുകൾ കയറ്റിയ പിക്കപ്പ് വാൻ മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു




പുല്ലൂർ : പൊള്ളക്കടയിൽ പാചകവാതക സിലിൻഡറുകൾ കയറ്റിയ പിക്കപ്പ് വാൻ മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. വാഹനത്തിന്റെ പിന്നിലെ വലതുഭാഗത്തെ ചക്രം പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിടുകയായിരുന്നു. അപകടത്തിൽപ്പെട്ട പിക്കപ്പ് വാനിലുണ്ടായിരുന്ന ഗ്യാസ് സിലിൻഡറുകൾ നിലത്തു വീണു. കാസർകോട്ടുനിന്ന്‌ കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്ന വാഹനമാണ് ബുധനാഴ്ച 4.30-ഓടെ അപകടത്തിൽപ്പെട്ടത്.


അപകടത്തിൽ പരിക്കേറ്റ ചെർക്കള സ്വദേശിയായ യൂനസ് (25), മറുനാടൻ തൊഴിലാളിയായ ടെറിഫ് (21) എന്നിവരെ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലേക്കു മാറ്റി. കാഞ്ഞങ്ങാട്ടുനിന്ന്‌ അഗ്നിരക്ഷാസേനയെത്തി പാചകവാതക സിലിൻഡറുകൾ പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തി. രക്ഷാപ്രവർത്തനത്തിന് നാട്ടുകാരും രംഗത്തെത്തിയിരുന്നു.ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ. സതീഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സി.വി. അജിത്ത്, എച്ച്. നിഖിൽ, പി.ആർ. അനന്തു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ പി. അനിൽകുമാർ, ഹോംഗാർഡുമാരായ പി. നാരായണൻ, സിവിൽ ഡിഫൻസ് അംഗങ്ങളായ പി.പി. പ്രദീപ്കുമാർ, എച്ച്. കിരൺകുമാർ, എച്ച്. അരുൺകുമാർ, അമ്പലത്തറ പോലീസ് സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ എം. മോഹനൻ, പി.വി. ശ്രീജിത്ത്, എം.എം. സുനിൽ എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.

No comments