Breaking News

മഞ്ചേശ്വരത്ത് മയക്കുമരുന്ന് ഉപയോഗിച്ച യുവാവ് പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചു


മയക്കുമരുന്ന് ഉപയോഗിക്കുകയായിരുന്ന യുവാവ് പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചു. ഉപ്പള റെയില്‍വെ ഗേറ്റിന് സമീപം ബുധനാഴ്ച രാത്രി മഞ്ചേശ്വരം എസ്‌ഐ എന്‍.അന്‍സാറിന് നേരെയാണ് കയ്യേറ്റമുണ്ടായത്. സംഭവത്തില്‍ മഞ്ചേശ്വരം അരിമലയിലെ തൗസീഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചില്ല് കഷ്ണത്തില്‍ എംഡിഎംഎ കത്തിച്ച് വലിക്കുകയായിരുന്ന തൗസീഫ് പൊലീസിനെ കണ്ട് ഓടുകയായിരുന്നു. പിന്തുടര്‍ന്ന് പിടികൂടുന്നതിനിടയിലാണ് യുവാവ് എസ്.ഐയെ ആക്രമിച്ചത്. പിന്നീട് ഒപ്പമുണ്ടായിരുന്ന മറ്റ് പൊലീസുകാരുടെ സഹായത്തോടെ തൗസീഫിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുള്‍പ്പെടെ പ്രതിക്കെതിരെ പൊലീസ് കേസെടുത്തു.

No comments