മകളെ മർദ്ദിച്ചു ഭാര്യയെ കോമ്പസ് കൊണ്ട് കുത്തി യുവാവിനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു
പരപ്പ: വീട്ടിൽ വച്ച് ബഹളം വെക്കരുതെന്ന് പറഞ്ഞ വിരോധത്തിന് ഭാര്യയെയും മകളെയും മർദ്ദിച്ച സംഭവത്തിൽ യുവാവിനെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു.കോമ്പസ് കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും കോമ്പസ് വീശി പരിഭ്രാന്തി പരത്തുകയും ചെയ്തതിനാണ് കേസ്. പുങ്ങംചാൽ സ്വദേശിനിയുടെ പരാതിയിലാണ് ഭർത്താവ് രാജീവൻ ടി കെ (41) തിരെ കേസെടുത്തത്.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.വീട്ടിൽ വച്ച് ബഹളം വയ്ക്കുമ്പോൾ ബഹളം വെക്കരുതെന്നും തലവേദന യെടുക്കുന്നുവെന്നും
മകൾ പറഞ്ഞപ്പോഴാണ് മർദ്ദിച്ചത്. മകളുടെ മുഖത്തും കഴുത്തിനുമാണ് മർദ്ദിച്ചത്. ഭാര്യയുടെ കൈക്കാണ് കോമ്പസ് കൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്.
മകൾ പറഞ്ഞപ്പോഴാണ് മർദ്ദിച്ചത്. മകളുടെ മുഖത്തും കഴുത്തിനുമാണ് മർദ്ദിച്ചത്. ഭാര്യയുടെ കൈക്കാണ് കോമ്പസ് കൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്.
No comments