കുമ്പള എസ്ഐക്ക് നേരെ വധ ഭീഷണിയെന്ന് പരാതി എസ് ഐ യുടെ വാടക വീടിന് മുന്നിലെത്തിയാണ് ഭീഷണി മുഴക്കിയത്
കാസർകോട് : കുമ്പളയിലെ ഫർഹാസിന്റെ മരണത്തിൽ ആരോപണ വിധേയനായ എസ്ഐ രഞ്ജിത്തിന്റെ കുടുംബത്തിന് ഭീഷണിയെന്ന് പരാതി. കുമ്പളയിൽ ഇവർ താമസിക്കുന്ന വാടക ക്വാർട്ടേഴ്സിന് മുന്നിലെത്തി രണ്ടംഗ സംഘം ഭീഷണി മുഴക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ രഞ്ജിത്തിന്റെ പിതാവിന്റെ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്തു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് പരാതിതിൽ പറയുന്നത്.
No comments