Breaking News

ജീവിതത്തിലേക്ക് തിരികെ വരാൻ സുമനസ്സുകളുടെ സഹായം തേടി കോട്ടപ്പാറ വാഴക്കോടെ പിഞ്ചുമോൻ


കോട്ടപ്പാറ: തലച്ചോറിൽ അണുബാധയെ തുടർന്ന് അബോധാവസ്ഥയിൽ ആയ എട്ടുവയസ്സുകാരൻ കാശിനാഥ് സുമനസ്സുകളുടെ സഹായം തേടുന്നു. വാഴക്കോട്ട് നിതീഷ് സംഗീത ദമ്പതികളുടെ മകൻ കാശിനാഥ് തലച്ചോറിൽ അണുബാധയെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ മംഗലാപുരം എ ജെ ഹോസ്പിറ്റലിൽ ഐസിയുവിൽ ചികിത്സയിൽ കഴിയുകയാണ്. നിർധന കുടുംബമായ നിതീഷ് സംഗീത ദമ്പതികൾക്ക് ഭാരിച്ച ചികിത്സ ചിലവ് താങ്ങാൻ കഴിയുന്നതല്ല. സുമനസ്സുകളായ എല്ലാവരും സഹായിച്ചാൽ മാത്രമേ പിഞ്ചു മോന്റെ ജീവൻ രക്ഷിക്കാൻ കഴിയുകയുള്ളൂ. നിങ്ങളുടെ കയ്യിലുള്ള തുക എത്ര ചെറുതായാലും അത് നൽകിയാൽ മാത്രമേ പൊന്നുമോന്റെ ജീവൻ രക്ഷിക്കുവാൻ സാധിക്കുകയുള്ളൂ . ഗൂഗിൾ പേ നമ്പർ 9495777706

No comments