Breaking News

മലബാറിലെ ജലരാജാക്കളായ എ കെ ജി പൊടോതുരുത്തിയുടെ പുത്തൻ ചുരുളൻവള്ളം ഇന്ന് നീരണിയും


നീലേശ്വരം : മലബാറിലെ ജലരാജാക്കളായ എ കെ ജി പൊടോതുരുത്തിയുടെ പുത്തൻ ചുരുളൻവള്ളം വെള്ളിയാഴ്ച നീരണിയും. പകൽ ഒന്നിന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജനാണ് വളളം നീറ്റിലിറക്കുക. ചലച്ചിത്രതാരം പി പി കുഞ്ഞികൃഷ്ണൻ മുഖ്യാതിഥിയാവും. മലബാറിൽ നടക്കുന്ന അഞ്ചോളം ജലോത്സവങ്ങളിൽ ഈ ചുരുളൻ വള്ളമാണ് മാറ്റുരക്കുക. ധർമ്മടത്ത് ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി നടക്കുന്ന മത്സരത്തിലാണ് പുതിയ വള്ളം ആദ്യം മത്സരത്തിനിന്നിറങ്ങുന്നത്.
നിലവിൽ മഹാത്മാഗാന്ധി ട്രോഫിയുടേയും നിലമ്പൂർ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെയും കിരീടം നേടിയ എ കെ ജി പൊടോതുരുത്തി ബേപ്പൂർ ചാമ്പ്യൻസ് ബോട്ട് ലീഗിലെ രണ്ടാംസ്ഥാനക്കാരാണ്. പടന്ന ഓരിയിലെ നിർമാണത്തൊഴിലാളികളായ ഗിരീശൻ, രാജേന്ദ്രൻ, പവിത്രൻ എന്നിവരുടെ നേതൃത്വത്തിലാണ് വള്ളം പണികഴിപ്പിച്ചത്.

No comments