പരപ്പ ബ്ലോക്കിൽ സാക്ഷരതാ മിഷനും പട്ടികവർഗ്ഗ വകുപ്പും മഹിളാസമഖ്യയുമായി ചേർന്ന് പട്ടികവർഗ്ഗ തുടർ വിദ്യാഭ്യാസ പദ്ധതി പ്രവർത്തനം ആരംഭിച്ചു
പരപ്പ: ജില്ലയിൽ മുന്നേറ്റം തുടർ വിദ്യാഭ്യാസ പദ്ധതി ആരംഭിക്കുന്നു കാസർകോട് ജില്ലയിലെ പരപ്പ ബ്ലോക്കിൽ സാക്ഷരതാ മിഷനും പട്ടികവർഗ്ഗ വകുപ്പും മഹിളാസമഖ്യയുമായി ചേർന്ന് പട്ടിക വർഗ്ഗക്കാർക്ക് ഇടയിലുള്ള വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് വേണ്ടി മുന്നേറ്റം എന്ന പേരിൽ പട്ടികവർഗ്ഗ തുടർ വിദ്യാഭ്യാസ പദ്ധതി പ്രവർത്തനം ആരംഭിച്ചു പരപ്പ ബ്ലോക്കിലെ പട്ടികവർഗ്ഗ വീഭാഗത്തിൽ പ്പെട്ടവരെ നാലാം തരം തുല്യത ഏഴാം തരം തുല്യത പത്താംതരം തുല്യത ഹയർ സെക്കൻഡറി തുല്യത യിലേക്ക് രജിസ്ട്രേഷൻ ആരംഭിക്കുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചു പരപ്പ പട്ടികവർഗ്ഗ ഓഫീസിൽ നടന്ന ചടങ്ങ് ട്രൈബൽ ഓഫീസർ പി അപർണ വിൽസൺ KAS ഉദ്ഘാടനം ചെയ്തു സാക്ഷരതാ മിഷൻ ജില്ലാ കോഡിനേറ്റർ പിഎൻ ബാബു അധ്യക്ഷത വഹിച്ചു അസിസ്റ്റന്റ് ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ എം മധുസൂദനൻ ട്രൈബൽ ഓഫീസർമാരായ കെഎൽ ബിജു കെ ബാബു എന്നിവർ സംസാരിച്ചു മഹിളാ സമഖ്യ ജില്ലാ അസിസ്റ്റന്റ് റിസോഴ്സ് പേഴ്സൺ എ അനീസ പദ്ധതി വിശദീകരിച്ചു ബ്ലോക്കിലെ ഏഴു പഞ്ചായത്തുകളിലും ഓരോ പത്താംതരം തുല്യതാ ക്ലാസും ഓരോ ഹയർ സെക്കൻഡറി തുല്യതാ ക്ലാസും എല്ലാ കോളനിയിലും ഓരോ നാലാം തരം തുല്യതക്ലാസും ഓരോ ഏഴാം തരം തുല്യത ക്ലാസും ആരംഭിക്കുന്നത്തിനുള്ള രജിസ്ട്രേഷൻ ഊർജ്ജിതപ്പെടുത്താൻ തീരുമാനിച്ചു മഹിളാ സമഖ്യ ജീവനക്കാരായ വി രാധ, കെ സസ്യ എം കെ സുജാത എന്നിവരും സംസാരിച്ചു ബ്ലോക്കിലെ മുഴുവൻ ട്രൈബൽ പ്രമോട്ടർമാരും മീറ്റിങ്ങിൽ പങ്കെടുത്തു
No comments