Breaking News

'പരപ്പ ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം ഉടൻ ആരംഭിക്കുക': കെ.എസ്.കെ.ടി.യു പരപ്പ വില്ലേജ് സമ്മേളനം


പരപ്പ: വർഷങ്ങൾക്കു മുൻപ്  പരപ്പയിൽ സൗജന്യമായി  ലഭ്യമായ സ്ഥലത്ത് ബസ് സ്റ്റാൻഡ് കം - ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം ഉടനടി ആരംഭിക്കണമെന്ന് കെ. എസ്.കെ.ടി.യു പരപ്പ വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു.

         വി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം യൂണിയൻ ജില്ലാ ജോയിൻറ് സെക്രട്ടറി എം. സി. മാധവൻ ഉദ്ഘാടനം ചെയ്തു.

വിനോദ് പന്നിത്തടം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.കെ. സതീശൻ , എ.ആർ. രാജു , രമണി രവി ,കെ.ടി. ദാമോദരൻ, എ.കെ. മോഹനൻ മാസ്റ്റർ ,കെ .വി . ഭാർഗവി തുടങ്ങിയവർ പ്രസംഗിച്ചു.

       ക്ഷേമനിധി ബോർഡ്മുഖേന ലഭ്യമാകുന്ന റിട്ടയർമെൻറ് ധനസഹായം ഉൾപ്പെടെയുള്ള സാമ്പത്തികാനുകൂല്യങ്ങൾ സമയബന്ധിതമായി അംഗങ്ങൾക്ക് വിതരണം ചെയ്യുക , വടക്കാംകുന്ന് കോറ നിർമ്മാണ പ്രവർത്തി നിർത്തിവെപ്പിക്കുക, തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസവേതനം 600 രൂപയും , തൊഴിൽ ദിനങ്ങൾ 200 രൂപയുമായി വർദ്ധിപ്പിക്കുക, പരപ്പ ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിയിൽ കിടത്തി ചികിത്സ ആരംഭിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളും സമ്മേളനം പ്രമേയത്തിലൂടെ അംഗീകരിച്ചു.

      പുതിയ ഭാരവാഹികളായി ഭാർഗവി. കെ.വി (പ്രസിഡണ്ട് ) എ.കെ.മോഹനൻ മാസ്റ്റർ (വൈസ് പ്രസിഡണ്ട് ), വിനോദ് പന്നിത്തടം (സെക്രട്ടറി) ,ഗിരീഷ് കാരാട്ട് (ജോയിൻറ് സെക്രട്ടറി) എന്നിവരടങ്ങിയ 21 അംഗ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.

No comments