Breaking News

ജി എച്ച് എസ് എസ് മാലോത്ത് കസബ യില് പ്രീ പ്രൈമറി ബണ്ണീസ് യൂണിറ്റ് , പ്രി സ്കൂൾ ഡിജിറ്റൽ ക്ലാസ്സ് റൂം എന്നിവയുടെ ഉദ്ഘാടനം നടന്നു


ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ പ്രീ പ്രൈമറി വിഭാഗം ബണ്ണീസ് യൂണിറ്റ് ജിഎച്ച്എസ്എസ് മാലോത്ത് കസബയിൽ പ്രവർത്തനമാരംഭിച്ചു. ബണ്ണിസ് യൂണിറ്റ് പ്രിൻസിപ്പൽ ഇൻ ചാർജ് ദീപ ജോസും ഡിജിറ്റൽ ക്ലാസ്സ് റൂം എച്ച് എം ഇൻ ചാർജ് പ്രസാദ് എം കെ യും ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സനോജ് മാത്യു അധ്യക്ഷത വഹിച്ചു. കബ് ജില്ലാ കമ്മീഷണർ വി എൻ സൂസമ്മ ടീച്ചർ മുഖ്യാതിഥിയായി.  എസ്എംസിചെയർമാൻ ദിനേശൻ കെ,PTA അംഗങ്ങൾ ആയ സിൻഷാ ബിജു, സലി സെബാസ്റ്റ്യൻ,മഞ്ജു കെ വി(ഗൈഡ് ), ജിഷാ പി ജോസഫ്( സ്കൗട്ട്), രജനി എൻ ആർ(ബുൾ  ബുൾ) എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി പ്രശാന്ത് വി എൻ സ്വാഗതവും ഡയാന ജോസ് ( ബണ്ണിസ് ആൻറി)നന്ദിയും അറിയിച്ചു.

No comments