മത്സ്യവിൽപ്പനക്കിടെ തലചുറ്റി വീണ യുവാവിനെ ആശുപത്രിയിലെത്തിച്ച് മീനുകൾ വിറ്റ് തീർത്ത് പരപ്പയിലെ നന്മ മനസുകൾ
പരപ്പ: താഴെ പരപ്പയിൽ മത്സ്യ വിൽപ്പനയ്ക്കിടെ തല കറങ്ങി വീണ യുവാവിനെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചു.
തുടർന്ന് വണ്ടിയിൽ ബാക്കി ഉണ്ടായിരുന്ന മുഴുവൻ മീനുകളും വിറ്റു തീർത്ത് 4500 രൂപയോളം ഉടമസ്ഥനെ ഏൽപ്പിക്കയും ചെയ്തു. ഓട്ടോ ഡ്രൈവറായ രൂപേഷ് ആണ് ഉപജീവനത്തിനായി മത്സൃ വിൽപ്പനയ്ക്കിറങ്ങിയത്, അതിനിടെയാണ് തലകറങ്ങിവീണത്. പരപ്പയിലെ നന്മ വറ്റാത്ത മനസ്സുകൾ മനുഷ്യ സ്നേഹത്തിൻ്റെ ഉദാത്ത മാതൃക കാട്ടി.
നാട്ടുകാരും കൂടി സഹകരിച്ചപ്പോൾ ബാക്കിയുണ്ടായിരുന്ന മീനുകളെല്ലാം എളുപ്പം വിറ്റ് തീർക്കുകയായിരുന്നു. ഷിബു എരംകുന്ന്, ജോയൽ, രാഹുൽ കാരാട്ട്, സതീശൻ എരംകുന്ന് തുടങ്ങി താഴെ പരപ്പയിലെ സുഹൃത്തുക്കളും നാട്ടുകാരും, ഓട്ടോ ഡ്രൈവർമാരുമാണ് അത്യാവശ്യ ഘട്ടത്തിൽ മീനുകളെല്ലാം വിറ്റു തീർക്കാൻ മുൻകൈ എടുത്തത്.
No comments