Breaking News

പരപ്പ ശ്രീ മുത്തപ്പൻ മടപ്പുരദേവസ്ഥാനത്ത് നിർമ്മിക്കുന്ന ഊട്ടുപുരയുടെ കുറ്റിയടിക്കൽ ചടങ്ങ് നടന്നു


പരപ്പ :പരപ്പ ശ്രീ മുത്തപ്പൻ മടപ്പുരദേവസ്ഥാനത്ത്  നിർമ്മിക്കുന്ന ഊട്ട്പുരയ്ക്ക്  കെ കെ നാരായണൻ ആചാരിയുടെ മുഖ്യകാർമികത്വത്തിൽ കുറ്റിയടിക്കൽ ചടങ്ങ് നടന്നു. നിർമാണകമ്മറ്റി ചെയർമാൻ  കെ ബാലൻ മാസ്റ്റർ, വർക്കിങ് ചെയർമാൻ കെ തമ്പാൻ മാസ്റ്റർ,മടയൻ കെ ടി ദാമോദരൻ, പള്ളിക്കൈ അച്ഛൻ പി കുഞ്ഞമ്പു നായർ,വൈസ് ചെയർമാൻമാരായ പി. പി ജയൻ മാസ്റ്റർ,കോട്ടക്കൽ വിജയൻ, ചന്ദ്രവാതി മേലത്ത്, തളിക്ഷേത്ര പ്രസിഡണ്ട്‌ കെ ദാമോദരൻ മാസ്റ്റർ, അയ്യപ്പസേവസംഘം പ്രസിഡന്റ്‌ പ്രമോദ് വർണ്ണം, മാതൃസമിതി പ്രസിഡന്റ്‌ സുജിത ചന്ദ്രൻ, ടി ത്രിവേണി, രാജമ്മ തങ്കപ്പൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. നിർമ്മാണകമ്മറ്റി ഭാരവാഹികൾ, ഭക്തജനങ്ങൾ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

No comments