ജിഎച്ച്എസ്എസ് പരപ്പയിൽ എസ്പിസി പതാകദിനം ആചരിച്ചു
പരപ്പ :ജി എച്ച്എസ്എസ് പരപ്പയിൽ എസ്.പി സി.യുടെ സ്ഥാപക ദിനാഘോഷത്തിൻ്റെ ഭാഗമായി ഇന്ന് രാവിലെ 9:40 ന് വെള്ളരിക്കുണ്ട് സബ് ഇൻസ്പെക്ടർ ഭാസ്കരൻ നായർ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് എസ്പിസിയുടെ പ്രസക്തിയെക്കുറിച്ച് അദ്ദേഹം കുട്ടികളോട് സംസാരിച്ചു . സ്കൂൾ പ്രിൻസിപ്പൽ ശ്രീപതി എസ്, എച്ച് എം ഇൻ ചാർജ് രജിത കെ.വി, സീനിയർ അസിസ്റ്റൻറ് വി.കെ പ്രഭാവതി, DI പ്രിയേഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. സി.പി.ഒ സുരേഷ് കുമാർ കെ സ്വാഗതവും എ.സി.പി.ഒ.ദീപ പ്ലാക്കൽ നന്ദിയും രേഖപ്പെടുത്തി.
No comments