Breaking News

കാഞ്ഞങ്ങാട് കൊളവയൽ സ്വദേശിയായ യുവാവ് കോയമ്പത്തൂരിൽ മരിച്ച നിലയിൽ


കാഞ്ഞങ്ങാട്: പത്ത് ദിവസം മുമ്പ് കാഞ്ഞങ്ങാട് നിന്ന് കാണാതായ യുവാവ് കോയമ്പത്തൂരിൽ മരിച്ച നിലയിൽ കോട്ടച്ചേരി മത്സ്യമാർക്കറ്റിന് സമീപത്തെ പച്ചക്കറി വ്യാപാരി അജാനൂർ കൊളവയലിൽ താമസിക്കുന്ന അബ്ദുൾ റഹ്മാന്റെയും ജമീലയുടെയും  മകൻ മുഹമ്മദ് അജ്മലിന്റെ (24) മൃതദേഹമാണ് ഇന്ന് രാവിലെ കോയമ്പത്തൂർ നഗരത്തിനടുത്തുള്ള ഉക്ക മാർക്കറ്റിന് സമീപത്തെ തടാകത്തിൽ കണ്ടെത്തിയത്. മുഹമ്മദ് അജ്മലിനെ കാണാനില്ലെന്ന് കാണിച്ച് പിതാവ് അബ്ദുൾ റഹ്മാൻ ഹൊസ്ദുർഗ് പോലീസിൽ പരാതി നൽകിയിരുന്നു.

പോലീസ് അന്വേഷണം നടത്തി വരവെയാണ് മരിച്ചതായി വിവരം ലഭിച്ചത്. അജിനാസ്, അജവദ്, ജാസ്മിൻ എന്നിവർ സഹോദരങ്ങളാണ്.

No comments