Breaking News

വരക്കാട് വള്ളിയോടൻ കേളു നായർ സ്മാരക ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച ഗാന്ധി പ്രതിമ രാജ്മോഹൻ ഉണ്ണിത്താൻ എംപി അനാഛാദനം ചെയ്തു


വെള്ളരിക്കുണ്ട് : വള്ളിയോടൻ കേളു നായർ സ്മാരക ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇടം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഗാന്ധി  പ്രതിമ കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ അനാഛാദനം ചെയ്തു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് റീന ടി സ്വാഗതം പറഞ്ഞു. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ മോഹനൻ അധ്യക്ഷത വഹിച്ചു. എൻഎസ്എസ് റീജണൽ കൺവീനർ  മനോജ് കുമാർ എൻഎസ്എസ് സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് മെമ്പർ ജോമോൻ ജോസ് , മാനേജർ വി കെ രാജൻ നായർ പിടിഎ പ്രസിഡണ്ട് പത്രോസ് കുന്നേൽ മദർ പിടിഎ പ്രസിഡണ്ട് അനില ചിറ്റാരിക്കാൽ ക്ലസ്റ്റർ കൺവീനർ രതീഷ് അമ്പിലാടി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ലിനി കെ വി നന്ദി പറഞ്ഞു

No comments