Breaking News

അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെ വനിതാ ലീഗ് ബളാൽ പഞ്ചായത്ത് കമ്മറ്റി നേതൃത്വത്തിൽ കല്ലൻചിറ ടൗണിൽ കഞ്ഞി വച്ച് പ്രതിഷേധിച്ചു


വെള്ളരിക്കുണ്ട്: സംസ്ഥാനത്തെ മദ്യ ലഹരിയിൽ മുക്കിക്കൊല്ലാൻ വെമ്പൽ കൊള്ളുന്ന സംസ്ഥാന സർക്കാർ നിത്യോപയോഗ സാധനങ്ങളുടെ വില വിപണിയിൽ നിയന്ത്രിക്കുന്നതിൽ പൂർണമായും പരാജയ പെട്ടതായും അടിയന്തിരമായി പൊതുവിപണിയിൽ കുതിച്ചുയരുന്ന വില  പിടിച്ചു നിർത്തി ഈ ഓണക്കാലതെങ്കിലും സാധാരണ ജനങ്ങളെ ജീവിക്കാൻ അനുവദിക്കണമെന്നും  അല്ലാത്തപക്ഷം വീട്ടമ്മമാരെ അണിനിരത്തി പുതിയ സമരപരിപാടികളുമായി വനിതാ ലീഗ് മുമ്പോട്ട് പോകുമെന്ന് വനിതാ ലീഗ് കാഞ്ഞങ്ങാട് മണ്ഡലം ട്രെഷർ ആയിഷ മജീദ് പ്രസ്താവിച്ചു. വനിതാ ലീഗ് ബളാൽ പഞ്ചായത്ത്‌ കമ്മിറ്റി കല്ലഞ്ചിറയിൽ സങ്കടിപ്പിച്ച "പൊള്ളും വില പ്രതിഷേധം അരങ്ങത്തേക്ക് " എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചുകൊണ്ട് തെരുവിൽ കഞ്ഞിവെച്ചു വിതരണം ചെയ്തു കൊണ്ടുള്ള പ്രതിഷേധ സമരം ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ. വനിതാ ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൽ കെ സമീമ അധ്യക്ഷം വഹിച്ചു, മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയംഗം എ സി എ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി. വനിതാ ലീഗ് പഞ്ചായത്ത്‌ സെക്രട്ടറി എൽ കെ റഹ്മത്ത് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ശാഖ സെക്രട്ടറി അഷ്‌റഫ്‌ അരീക്കര, എൽ കെ മൊയ്‌ദു, ബീഫാത്തിമ പ്ലാച്ചിക്കര,എന്നിവർ പ്രസംഗിച്ചു.

No comments