Breaking News

'മലയോരത്തിൻ്റെ വികസനത്തിനായി അക്ഷീണം പ്രവർത്തിച്ച പൊതുപ്രവർത്തകൻ' പി.വി മൈക്കിളിന്റെ നാലാം ചരമവാർഷിക ദിനം ചുള്ളി ജീവൻ ജ്യോതി ആശ്രമത്തിൽ ആചരിച്ച് കേരള കോൺഗ്രസ് (എം)


വെള്ളരിക്കുണ്ട്: കേരള കോൺഗ്രസ് (എം) കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ, മുൻ ജില്ലാ പ്രസിഡന്റ് പി വി മൈക്കിളിന്റെ നാലാം വാർഷിക അനുസ്മരണ യോഗം ചുള്ളി ജീവൻ ജ്യോതി ആശ്രമത്തിൽ വച്ച് നടന്നു. യോഗത്തിൽ കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപറമ്പിൽ അധ്യക്ഷനായിരുന്നു.അനുസ്മരണ സമ്മേളനം കേരള കോൺഗ്രസ് എം കണ്ണൂർ ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ ഉദ്ഘാടനം ചെയ്തു.മലയോര മേഖലയുടെ വികസന ശില്പിയാണ് പി വി മൈക്കിൾ  എന്ന് അദ്ദേഹം പറഞ്ഞു.

 മലയോര വികസനത്തിന് വേണ്ടി മാണിസാറിലുള്ള  സ്വാധീനം അദ്ദേഹം ഉപയോഗിച്ചു. വെള്ളരിക്കുണ്ട് താലൂക്ക് നിർമ്മാണത്തിൽ മുഖ്യ പങ്ക് വഹിക്കാൻ അദ്ദേഹത്തിന് സാധിച്ചു . മലയോരമേഖലകളിൽ പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ വളരെ നിർണായകമായ പങ്കു വഹിച്ച വ്യക്തിയായിരുന്നു പിവി മൈക്കിളേട്ടൻ എന്നും അദ്ദേഹം പറഞ്ഞു. ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ചാക്കോ തെന്നിപ്ലാക്കൽ സ്വാഗതം പറഞ്ഞു. ബ്രദർ യാക്കോബ് അപ്പൻ, ഫാ.ജോസ് കരിക്കാടിയിൽ, ബിജു തൂളിശ്ശേരി, ജില്ലാ പഞ്ചായത്ത് മെമ്പർ  ഷിനോജ് ചാക്കോ, ജോസ് കാക്കക്കൂട്ടുങ്കൽ, ടോമി മണിയൻ തോട്ടം, ടോമി ഈഴറേട്ട്, ലിജിൻ ഇരുപ്പക്കാട്ട്, ബാബു നെടിയകാല, ജോസ് ചെന്നക്കാട്ട് കുന്നേൽ, ഷാജി വെള്ളംകുന്നേൽ, അഭിലാഷ് മാത്യു, അഡ്വ. സന്തോഷ് പല്ലാട്ട്, സാജു പാമ്പയ്ക്കൽ, പുഷ്പമ്മ ബേബി, മേരി ചുമ്മാർ, സ്റ്റീഫൻ മൂരികുന്നേൽ  മാത്യു കാഞ്ഞിരത്തിങ്കൽ,  തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ജോയി മൈക്കിൾ പേണ്ടാനത്ത്  നന്ദി പറഞ്ഞു.

No comments