Breaking News

വിനോദ സഞ്ചാരകേന്ദ്രമായ റാണിപുരത്തേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു കാഞ്ഞങ്ങാടുനിന്നും രാവിലെ എട്ടിനും, പകൽ 2.50 നുമാണ് സർവീസ്‌


രാജപുരം : വിനോദ സഞ്ചാരകേന്ദ്രമായ റാണിപുരത്തേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു. കേരളത്തിലെ ഊട്ടി എന്ന് അറിയപ്പെടുന്ന റാണിപുരത്തേക്ക് ഏറെ ആശ്വാസമാണ് കെഎസ്ആർടിസിയുടെ പുതിയ സർവീസ്. കാഞ്ഞങ്ങാടുനിന്നും രാവിലെ എട്ടിനും, പകൽ 2.50 നുമാണ് സർവീസ്‌. റാണിപുരത്തേക്ക് ആവശ്യത്തിന് ബസ് സർവീസ് ഇല്ലാത്തത് സഞ്ചാരികളെ പ്രയാസത്തിലാക്കിയിരുന്നു. ഇതേത്തുടർന്നാണ് സർവീസ് ആരംഭിച്ചത്.
പനത്തടിയിൽ നിന്നും 9.5 കിലോമീറ്റർ ദൂരം വരുന്ന റാണിപുരത്തേക്ക്‌ വാഹന സൗകര്യം ഇല്ലാത്തതിനാൽ വലിയ പണം മുടക്കിയാണ്‌ പോയിരുന്നത്‌. പനത്തടിയിൽനിന്നും റാണിപുരത്തേക്കുള്ള റോഡ് കിഫ്ബിയിൽ ഉൾപ്പെടുത്തി മെക്കാഡം ചെയ്തിരുന്നു. ഇതോടൊപ്പം അപകടമേഖലയിൽ സുരക്ഷ വലയങ്ങളും സ്ഥാപിച്ചു.
ബസ് സർവീസ് ആരംഭിച്ചതോടെ പച്ചപുൽമേടുകൾകൊണ്ടു സൗന്ദര്യം വിതറിയ മാനിപ്പുറം മലനിര കാണാൻ എത്തുന്നവരുടെ തിരക്ക് വർധിച്ചിട്ടുണ്ട്. പെരുതടി, പന്തിക്കാൽ , റാണിപുരം ഭാഗത്ത് താമസിക്കുന്നവർക്കും സർവീസ് ഏറെ സൗകര്യപ്രദമാണ്‌. ഇതോടൊപ്പം റാണിപുരത്തുനിന്ന് ബേക്കൽ വഴി കാസർകോടേക്കും വയനാട്, കോട്ടയം ഭാഗത്തേക്കും കെഎസ്ആർടിസി ബസ് സർവീസ്‌ ആരംഭിക്കണമെന്ന ആവശ്യവുമുണ്ട്‌. കൂടുതൽ സർവീസ് ആരംഭിക്കുന്നതോടെ റാണിപുരത്തേക്ക്‌ നിരവധിപ്പേരെത്തും.


No comments