Breaking News

വിശ്വാസത്തെ വർഗീയവൽക്കരിക്കാനുള്ള നീക്കം തിരിച്ചറിയുക ; പുരോഗമന കലാസാഹിത്യ സംഘം പരപ്പ യൂണിറ്റ് സമ്മേളനം സമാപിച്ചു


പരപ്പ: ശാസ്ത്രത്തെ തള്ളിപ്പറഞ്ഞ് വിശ്വാസത്തെ വർഗീയ വൽക്കരിക്കാനുള്ള ചില കേന്ദ്രങ്ങളിൽ നിന്നുള്ള നീക്കത്തെ തിരിച്ചറിയണമെന്നും, പ്രബുദ്ധ കേരളത്തിലെ സാംസ്കാരിക രംഗത്ത് നാം തുടർന്നുവരുന്ന ഇടപെടലുകൾക്ക് കൂടുതൽ കരുത്ത് പകരാൻ  കഴിയണമെന്നും, പുരോഗമന കലാസാഹിത്യ സംഘം പരപ്പ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

                സമ്മേളനം പുരോഗമന കലാസാഹിത്യ സംഘം നീലേശ്വരം ഏരിയ സെക്രട്ടറി ഡോ: കെ.വി. സജീവൻ ഉദ്ഘാടനം ചെയ്തു. കെ.വി. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. സുരേന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.എ.ആർ. രാജു പ്രസംഗിച്ചു.ദേവാനന്ദ്, ഭാർഗവി.കെ.വി , കെ.ടി. ദാമോദരൻ തുടങ്ങിയ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. രമണി രവി ,എം.ബി. രാഘവൻ , കെ.ശ്രീധരൻ , പി. പ്രകാശൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

       പുതിയ ഭാരവാഹികളായി പി. സുരേന്ദ്രൻ (പ്രസിഡണ്ട് ) എ. കെ.മോഹനൻ മാസ്റ്റർ (വൈസ് പ്രസിഡണ്ട് ),കെ ശ്രീധരൻ (സെക്രട്ടറി), സജീവൻ .എം (ജോയ : സെക്രട്ടറി )എന്നിവരെ തെരഞ്ഞെടുത്തു.

No comments