Breaking News

കാസർകോട് റെയിൽവേ സ്റ്റേഷനിൽ 24.53 കോടി രൂപയുടെ നവീകരണ പ്രവർത്തനം ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനിലൂടെ നിർവഹിച്ചു


കാസർകോട്: അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കാസർകോട് റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം പ്രധാന മന്ത്രി നരേന്ദ്രമോദി  റിമോട്ട് ബട്ടൺ അമർത്തി ഓൺലൈനിൽ  ഉദ്ഘാടനം ചെയ്തു. ഭാരതത്തിൻ്റെ റെയിൽവേ രംഗത്ത് പുതിയൊരു അധ്യായം ആരംഭിക്കുകയാണെന്നും രാജ്യത്തെ 508 റെയിൽവേസ്റ്റേഷനുകൾ അതിൻ്റെ ഭാഗമാവുകയാണെന്നും പ്രധാനമന്ത്രിപറഞ്ഞു. രാജ്യത്തെ ചെറിയ നഗരങ്ങളാണ് അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിലൂടെ നവീകരിക്കപ്പെടുന്നതെന്നും പദ്ധതിയാഥാർഥ്യമാകുന്നതോടെ കർഷകർക്കും സാധാരണക്കാർക്കുമാണ് ഏറെ ഗുണകരമാകും. രാജ്യത്തിൻ്റെ ജീവരേഖയാണ് റെയിൽവേ ലൈനുകളെന്നും നഗരങ്ങളുടെ ഹൃദയമാണ് റെയിൽവേ സ്റ്റേഷമുകളെന്നും അതുകൊണ്ട് തന്നെ ചെറു പട്ടണങ്ങളിലെ റെയിൽവേ സ്റ്റേഷനുകളുടെ വികസനം വളര പ്രധാനപ്പെട്ടതാണ്. പദ്ധതിയിലൂടെ യാത്രക്കാരുടെ പോക്കുവരവുകൾ ഏറെ സുഖകരമാരുമെന്നുെം പ്രധാനമന്ത്രി പറഞ്ഞു.    കേന്ദ്ര റെയിൽവേ മന്ത്രി  അശ്വിനി വൈഷ്ണവ് അധ്യക്ഷനായി.


രാജ്യത്ത 508 റെയിൽവേസ്റ്റേഷനുകൾ  അമൃത് ഭാരത് സ്റ്റേഷനുകളാകുമ്പോൾ    അതിൽ കാസർകോട് റെയിൽവേ സ്റ്റേഷൻ ഉൾപ്പെട്ടിരിക്കുന്നുവെന്നും ഇത് അഭിമാന മുഹൂർത്തം എന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി.

സംസ്ഥാനത്ത്  റെയിൽവേ സ്റ്റേഷനുകളാണ് അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. 24. 53 കോടി രൂപയുടെ നവീകരണ പ്രവർത്തി  കാസർകോട് റെയിൽവേ സ്റ്റേഷനിൽ നടക്കും.മികച്ച പാർക്കിംഗ് സംവിധാനവും എൽഇഡി ലൈറ്റ് ഉള്ള നെയിം ബോർഡുകളും വെയ്റ്റിംഗ് ഏരിയയും ടിക്കറ്റ് കൗണ്ടറുകളും സ്ത്രീകൾക്കും പുരുഷന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേകം ടോയ്ലറ്റുകളും പദ്ധതിയുടെ ഭാഗമായി കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിർമ്മിക്കും.ആകർഷകമായ ഒരു പ്രവേശന കവാടവും പദ്ധതിയിൽ ഉൾപ്പെടു മെന്ന് എംപി പറഞ്ഞു.


കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി കാസർകോട് റെയിൽവേ സ്റ്റേഷനിലെ റോഡ് വിപുലീകരണ പ്രവർത്തി നടന്നുവരികയാണെന്നും അഞ്ച് കോടി രൂപയുടെ ഈ പദ്ധതി കൂടി യാഥാർത്ഥ്യമാകുന്നതോടുകൂടി കാസർകോട് സ്റ്റേഷൻ കൂടുതൽ മികച്ചതാകുമെന്നും അതിന് റെയിൽവേയുടെ സഹകരണം കൂടി വേണമെന്നും എൻ എ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു.


ഉദ്ഘാടന പരിപാടിക്ക് ശേഷം രാജ്മോഹൻ ഉണ്ണിത്താൻ എംപി ശിലാഫലകം അനാച്ഛാദനം ചെയ്തു. ചടങ്ങിൽ പാലക്കാട് മേഖല അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ ഡോ സക്കീർ ഹുസൈൻ സ്വാഗതവും പാലക്കാട്  മേഖല ഡിവിഷണൽ ഇലക്ട്രിക്കൽ  എൻജിനീയർ ട്രാക്ഷൻ  സന്ദീപ് ജോസഫ് നന്ദിയും പറഞ്ഞു.  പരിപാടിയോട് അനുബന്ധിച്ച് നടന്ന കലാപരിപാടിയിൽ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും റെയിൽവേ ജീവനക്കാരും പരിപാടികൾ അവതരിപ്പിച്ചു. പരിപാടിക്ക് മുന്നോടിയായി നടത്തിയ പെയിന്റിംഗ് ഉപന്യാസം മത്സര വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ  സമ്മാനങ്ങൾ എംപിയും എംഎൽഎയും  വിതരണം ചെയ്തു.


പദ്ധതിയുടെ ആദ്യഘട്ടം ആറുമാസത്തിനുള്ളിൽ  പൂർത്തിയാകും 


പദ്ധതിയുടെ ആദ്യഘട്ടം ആറുമാസത്തിനുള്ളിൽ  പൂർത്തിയാകും. 24.53  കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് കാസർകോട് റെയിൽവേ സ്റ്റേഷനിൽ നടക്കുക. പ്രവേശന കവാടം, പാർക്കിംഗ് ഏരിയ, വെയിറ്റിംഗ് ഏരിയ, സ്ത്രീകൾക്കും പുരുഷന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേകം  സൂചിമുറികളും എ.സി വിശ്രമ കേന്ദ്രങ്ങളും, പുതിയ ടിക്കറ്റ് കൗണ്ടറുകൾ,   ഇരുഭാഗങ്ങളിലും   എസ്കലേറ്ററുകൾ,  പ്ലാറ്റ്ഫോം നവീകരണം,  എൽഇഡി നെയിം ബോഡുകൾ,  ഫ്ളോറിങ്,  തുടങ്ങി വിവിധങ്ങളായ നവീകരണ പ്രവർത്തനങ്ങളാണ് കാസർകോട് റെയിൽവേ സ്റ്റേഷനിൽ  അമൃത ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി നടത്തുക.   കാസർകോട് നഗരത്തിന്റെ വികസനത്തിനും  ടൂറിസം രംഗത്തിന്റെ  വളർച്ചയ്ക്കും പദ്ധതി മുതൽക്കൂട്ടാകും.

No comments